സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടും; കൂട്ടപ്പരിശോധനാ ഫലം ഇന്ന് വരും
സംസ്ഥാനത്ത് കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരും. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടും. കൊവിഡ് പ്രതിദിന വർധനവ് ഇരുപതിനായിരം പിന്നിടുമെന്നാണ് സൂചന
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സി എഫ് എൽ ടി സികൾ സജ്ജമാക്കുകയാണ്. സ്വകാര്യ ആശുപത്രികളോട് 20 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സക്കായി മാറ്റിവെക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിരീക്ഷണവും കർശനമാക്കി