കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 പേർക്ക് കൂടി കൊവിഡ്; 137 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 137 പേർ കൂടി കൊവിഡ് ബാധിതരായി മരിച്ചു. ഇതിനോടകം 1,06,89,527 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്
മരണസംഖ്യ 1,53,724 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,320 പേർ രോഗമുക്തി നേടി. ഇതിനോടകം 1,03,59,305 പേരാണ് രോഗമുക്തരായത്. നിലവിൽ 1,76,498 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം രാജ്യത്ത് ഇതിനോടകം 20,29,480 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. 19,36,13,120 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.