അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; ഇന്ത്യന്‍ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പുലിറ്റ്സര്‍ നേടിയ ഇന്ത്യന്‍ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ആയിരുന്നു ഡാനിഷ് സിദ്ദീഖി. ആദിത്യ രാജ് കൗൾ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ,
വളരെ ഞെട്ടിക്കുന്ന വാർത്ത. ഞങ്ങളുടെ പ്രിയപ്പെട്ട ഡാനിഷ് സിദ്ദിഖി, റോയിട്ടേഴ്സ് ചീഫ് ഫോട്ടോ ജേർണലിസ്റ്റ്, അഫ്ഗാനിസ്ഥാനിലെ കാന്ദഹാറിൽ സ്പിൻ ബോൾഡക് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. താലിബാൻ ആക്രമണത്തിനിരയായ അഫ്ഗാൻ സേനയുടെ കൂടെയായിരുന്നു അദ്ദേഹം.