ഇറാഖിൽ തുർക്കിയുടെ ഡ്രോൺ ആക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു
ഇറാഖിൽ തുർക്കിയുടെ ഡ്രോൺ ആക്രമണത്തിൽ രണ്ട് സുരക്ഷാഉദ്യോഗസ്ഥരടക്കം എട്ടുപേർ കൊല്ലപ്പെട്ടു .
കുർദ് സ്വയം ഭരണ പ്രദേശമായ വടക്കൻ ഇർബിലിലെ അതിർത്തിമേഖലയിൽ നിർത്തിയിട്ടിയിരുന്ന വാഹനത്തിലുണ്ടായിരുന്ന രണ്ട് സേനാ ഉദ്യോഗസ്ഥരും ഡ്രൈവറും കൊല്ലപ്പെട്ടു. ജനറൽ മുഹമ്മദ് റുഷ്‌ദി, അതിർത്തി സുരക്ഷാ സേനയുടെ കമാൻഡർ സുബൈർ അലി എന്നിവരാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥർ.
ഉദ്യോഗസ്ഥർ കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത് . ഇതേത്തുടർന്ന് തുർക്കി പ്രതിരോധമന്ത്രിയുടെ സന്ദർശനം ഇറാഖ് റദ്ദാക്കി.