ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ പരോൾ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ്
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത ടി.പി കേസ് പ്രതി ഷാഫിയുടെ പരോൾ അടിയന്തിരമായി റദ്ദാക്കി ഷാഫിയെ ജയിലിൽ അടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടി.പി.കേസിലെ പ്രതികൾ പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്.
ജയിലിനകത്തും പുറത്തും പ്രതികൾ ക്വട്ടേഷൻ നടപ്പാക്കുകയാണ്. സർക്കാരും ആഭ്യന്തരവകുപ്പും നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇക്കാര്യങ്ങൾക്കെല്ലാം നിയമസഭയിൽ മറുപടി പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.