പ്രവേശനം നേടുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാർഥികൾ സത്യപ്രതിജ്ഞ ചെയ്യണം: ഗവർണർ
സ്ത്രീധന സമ്പ്രദായം നിർത്തലാക്കാൻ വിദ്യാർഥി തലത്തിൽ തന്നെ ബോധവത്കരണം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിനുള്ള നടപടി സർവകലാശാലയിൽ പ്രവേശനം നേടുമ്പോൾ തന്നെ ആരംഭിക്കണം. വിദ്യാർഥികൾ അഡ്മിഷൻ എടുക്കുന്ന സമയത്ത് തന്നെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്തവാനയിൽ ഒപ്പിടണമെന്ന നിയമം കൊണ്ടുവരണം. മാധ്യമങ്ങളുടെ ഉൾപ്പെടെ സഹകരണമുണ്ടെങ്കിൽ ഇത് വിജയിക്കും
കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ മണ്ഡലത്തിൽ വലിയ സംഭാവനയാണ് സ്ത്രീകൾ നൽകുന്നത്. സ്ത്രീധനം ഇല്ലാതാക്കുകയെന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ സമൂഹത്തിനായി ചെയ്യേണ്ട കർതവ്യമാണ്. എന്തുനൽകിയാലും ഇത് വധുവും പിതാവും തമ്മിലുള്ള കൊടുക്കൽ വാങ്ങലായിരിക്കണം. അതിൽ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും ഗവർണർ പറഞ്ഞു.