ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ സോപോറിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാരും രണ്ട് നാട്ടുകാരുമടക്കം നാല് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു.
പോലീസിന്റെ പെട്രോളിംഗിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രവാദികൾക്കായി മേഖലയിൽ പോലീസ് തെരച്ചിൽ തുടരുകയാണ്.