പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനടക്കം നാല് പേർ അറസ്റ്റിൽ
രാജസ്ഥാനിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇതിലൊരാൾ പെൺകുട്ടിയുടെ സഹോദരനാണ്. ഞായറാഴ്ച പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അജ്മീറിലെ ആശുപത്രിയിൽ വെച്ചായിരുന്നു കുട്ടിയുടെ പ്രസവം. വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹോദരനെയും മറ്റ് മൂന്ന് പേരെയും പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു.
പീഡനവിവരം പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നു. എന്നിട്ടും ഇവരിത് മൂടിവെക്കുകയായിരുന്നു. ഇവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.