തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് പിടിയിൽ
തിരുവനന്തപുരം ചിറയിൻകീഴിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കുന്തള്ളൂർപറമ്പിൽ സുഷാജ്(26) ആണ് അറസ്റ്റിലായത്
കഴിഞ്ഞ ആറ് മാസത്തോളമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. തുടർന്ന് കുട്ടി ഗർഭിണിയായതോടെ ഇയാൾ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ കുട്ടിയുടെ ബന്ധുക്കൾ വിവരം അറിയുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ സുഷാജ് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.