ശ്രീശാന്ത് വീണ്ടും കേരളാ ടീമിൽ; സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു
സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. എസ് ശ്രീശാന്ത് ടീമിൽ ഇടം നേടിയതാണ് ഏറ്റവും ശ്രദ്ധേയം. ഏഴ് വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. സഞ്ജു സാംസണും ടീമിലുണ്ട്
2013 ഐപിഎല്ലിനിടെ ഒത്തുകളി ആരോപണത്തെ തുടർന്ന് ശ്രീശാന്തിനെ ബിസിസിഐ അജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ കോടതി കുറ്റവിമുക്തനാക്കി. പക്ഷേ ബിസിസിഐ വിലക്ക് നീക്കിയിരുന്നില്ല. തുടർന്ന് സുപ്രീം കോടതി ഇടപെട്ട ശേഷമാണ് വിലക്ക് ഏഴ് വർഷമായി ബിസിസിഐ കുറച്ചത്.
കേരളാ ടീം; റോബിൻ ഉത്തപ്പ, ജലജ് സക്‌സേന, സഞ്ജു സാംസൺ, വിഷ്ണു വിനോദ്, രാഹുൽ പി, മുഹമ്മദ് അസറുദ്ദീൻ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, സൽമാൻ നിസാർ, ബേസിൽ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എംഡി, ആസിഫ് കെ എം, ബേസിൽ എൻ പി, അക്ഷയ് ചന്ദ്രൻ, സിജോമോൻ ജോസഫ്, മിഥുൻ എസ്, അഭിഷേക് മോഹൻ, വട്‌സൽ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹർ, മിഥുൻ പി കെ, ശ്രീരൂപ്, അക്ഷയ് കെ സി, റോജിത്, അരുൺ എം