ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസി അറസ്റ്റിൽ
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൻ ദേവൻ എസ്റ്റേറ്റിലെ ശിവകണ്ണനെ(26)യാണ് മൂന്നാർ പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ അയൽവാസി കൂടിയാണ് ശിവകണ്ണൻ
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയം അതിക്രമിച്ചു കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു