ശാസ്താംകോട്ടയിൽ 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ ആൾ അറസ്റ്റിൽ
12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ആൾ അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. കടമ്പനാട് സ്വദേശി ഹരിചന്ദ്രനാണ് പിടിയിലായത്. ശാസ്താംകോട്ടയിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
വാടകക്ക് താമസിക്കാനായി എത്തിയ കുടുംബത്തിന്റെ സഹായിയായി ഇയാൾ ഒപ്പം കൂടുകയായിരുന്നു. രാത്രി വാതിൽ തുറന്ന് അകത്തു കയറിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ഉപദ്രവിച്ച ആളെ കുട്ടിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.
പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി ഹരിചന്ദ്രനാണെന്ന് വ്യക്തമായത്. ഇതോടെ ഇയാൾ ഒളിവിൽ പോയി. കഴിഞ്ഞ ദിവസം മാറനാട് മലയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.