Saturday, January 4, 2025
National

പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി ‘മൻ കി ബാത്ത്’ 100 ലേക്ക്; വിപുലമായ ആഘോഷങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രക്ഷേപണം ‘മൻ കി ബാത്ത്’ ഏപ്രിൽ 30-ന് നൂറാം പതിപ്പ് പൂർത്തിയാക്കും, 100 എപ്പിസോഡുകൾ പിന്നിടുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ സംഘടിപ്പിച്ച് ആകാശവാണി. മാർച്ച് 15 മുതൽ ഏപ്രിൽ 29 വരെയാണ് ക്യാമ്പയിൻ നടക്കുക.

100-ാം എപ്പിസോഡിനു മുന്നോടിയായി ഇന്ത്യയുടെ പരിവർത്തനത്തിൽ ‘മൻ കി ബാത്ത് ചെലുത്തിയ സ്വാധീനം’ എന്നതിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുക. മൻകി ബാത്തിലെ ഒരോ എപ്പിസോഡിലെയും പ്രസക്ത ഭാഗങ്ങൾ ക്യാമ്പെയ്‌ന്റെ ഭാഗമായി പ്രക്ഷേപണം ചെയ്യും.

ഏപ്രിൽ 30നാണ് പ്രധാനമന്ത്രിയുടെ ജനപ്രിയ പരിപാടിയായ മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുക. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളും പ്രധാനമന്ത്രിയുടെ സന്ദേശങ്ങളും ജനങ്ങളിലെത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം 2014 ഒക്‌ടോബർ 3 വിജയ ദശമി ദിനത്തിലാണ് പ്രക്ഷേപണം ആരംഭിച്ചത്.

രാജ്യത്തെ 42 വിവിധ ഭാരതി സ്റ്റേഷനുകൾ, 25 എഫ്എം റെയിൻബോ ചാനലുകൾ, നാല് എഫ്എം ഗോൾഡ് ചാനലുകൾ എന്നിവയുൾപ്പെടെയുളള വിവിധ ആകാശവാണി സ്റ്റേഷനുകളും ക്യാമ്പയിനുമായി സഹകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *