Monday, January 6, 2025
Gulf

ദുബൈയില്‍ പ്രവാസി വനിത ബാത്ത്‌റൂമില്‍ കുടുങ്ങിയത് 17 മണിക്കൂര്‍

ദുബൈ: പ്രവാസി വനിത 17 മണിക്കൂര്‍ ബാത്ത്‌റൂമില്‍ കുടുങ്ങി. പാക്കിസ്ഥാനി പ്രവാസിയായ 33കാരി എമ്മ കൈസറിനാണ് ഈ ദുരനുഭവം. ദേരയിലെ ഒറ്റമുറി അപാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിക്കുന്നവരാണ് ഇവര്‍.

മൊബൈല്‍ ഫോണ്‍ എടുക്കാത്തതിനാല്‍ ആരെയും വിളിക്കാന്‍ സാധിക്കാതെ തണുത്ത് വിറച്ചാണ് ഇവര്‍ ബാത്ത്‌റൂമില്‍ ഇത്രനേരം പേടിയോടെ കഴിഞ്ഞത്. ആരെങ്കിലും തന്നെത്തേടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.

സമയമെന്തെന്നോ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ അറിയാതെ തറയില്‍ ഇരിക്കേണ്ടിവന്നു. രാത്രി 7.15നാണ് ബാത്ത്‌റൂമില്‍ കയറി പതുക്കെ വാതിലടച്ചത്. എന്നാല്‍ ആവശ്യം നിര്‍വ്വഹിച്ച് പുറത്തിറങ്ങാന്‍ നോക്കുമ്പോള്‍ തുറക്കാന്‍ സാധിച്ചില്ല. രാവിലെ പതിനൊന്നോടെ ബന്ധുവിന്റെ ഒച്ച റൂമിന് പുറത്ത് കേട്ടതോടെയാണ് ഇവര്‍ക്ക് ആശ്വാസമായത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെ വിളിച്ച് വാതില്‍ പൊളിച്ച് രക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *