Sunday, April 13, 2025
National

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിൽ ഭൂചലനം. വൈകിട്ട് 3.49നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.2 തീവത്ര രേഖപ്പെടുത്തി. ഹിമാചലിലെ ബിലാസ്പുരാണ് പ്രഭവകേന്ദ്രം. വെള്ളിയാഴ്ച രാത്രിയിൽ ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഭൂമി കുലുക്കം അനുഭവപ്പെട്ടത്. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചകമ്പത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്നലെ ജപ്പാനിലും ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ചലനം ജപ്പാന്റെ കിഴക്കൻ തീരത്താണ് അനുഭവപ്പെട്ടത്.

കഴിഞ്ഞ ദിവസം പസഫിക് സമുദ്രത്തിലും വമ്പൻ ഭൂമികുലുക്കം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.7 തീവ്രത ഏഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ പസഫിക്കിൽ രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തിൽ ന്യൂസീലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *