ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. രണ്ട് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6.27ന് പോർട്ട്ബ്ലെയറിലാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.3 ആയിരുന്നു തീവ്രത. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാമത്തെ ഭൂചലനം 7.21നാണ് ഉണ്ടായത്. 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.