രാജ്യത്ത് പെട്രോൾ വില സെഞ്ച്വറി തികച്ചു: മധ്യപ്രദേശിലെ വിവിധ ജില്ലകളിൽ 100 കടന്നു, കേരളത്തിലും സെഞ്ച്വറിയിലേക്ക്
രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറിലെത്തി. മധ്യപ്രദേശിലെ ഭോപ്പാൽ, അനുപൂർ തുടങ്ങിയ ജില്ലകളിലും മഹാരാഷ്ട്രയിലെ പർബനി ജില്ലയിലുമാണ് പെട്രോൾ വില മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിനാണ് വില നൂറ് കടന്നത്
മധ്യപ്രദേശിലെ അനുപൂരിൽ 102 രൂപയാണ് പെട്രോൾ ലിറ്ററിന് വില. രാജസ്ഥാനിൽ വരും ദിവസം തന്നെ സാധാരണ പെട്രോൾ വില സെഞ്ച്വറി തികയ്ക്കും. നിലവിൽ 99 രൂപയാണ് ഇവിടുത്തെ വില. കേരളത്തിലും പെട്രോൾ വില അധികം വൈകാതെ നൂറ് കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.