മൂന്ന് ജില്ലകൾ പ്രശ്‌നബാധിതം; കൊവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
സംസ്ഥാനത്തെ മൂന്ന് ജില്ലകൾ പ്രശ്‌നബാധിത സാധ്യതാ പട്ടികയിലുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഇവിടെ കൂടുതൽ ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിക്കും. കൊവിഡ് വ്യാപനം പരിഗണിച്ചും പോളിംഗ് ബൂത്തിൽ നിയന്ത്രണമുണ്ടാകും
പോളിംഗ് ബൂത്തിൽ 500 മുതൽ ആയിരം വോട്ടർമാർ മാത്രമേ പാടുള്ളു. കൂടുതൽ പോളിംഗ് സ്‌റ്റേഷനുകൾ ഏർപ്പെടുത്തും. അവസാന ഒരു മണിക്കൂർ കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാം. മലപ്പുറം പാർലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തും.
വിഷു, ഈസ്റ്റർ, റമദാൻ എന്നിവയും പ്രാദേശിക ഘടകങ്ങളും പരിഗണിച്ചാകും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. പരീക്ഷകളും കമ്മീഷൻ പരിഗണിക്കും.