Saturday, October 19, 2024
Top News

ഹെയ്തിയിൽ ശക്തമായ ഭൂചലനം: 29 പേർ മരിച്ചു, സുനാമി മുന്നറിയിപ്പും

ഹെയ്തിയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കൈയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 29 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സമീപ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതമുണ്ടായതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. സ്‌കൂളുകളും വീടുകളുമാണ് തകർന്നത്. വൈദ്യുതി-ടെലഫോൺ ബന്ധങ്ങൾ താറുമാറായി. ദുരന്തമേഖലിയൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

 

Leave a Reply

Your email address will not be published.