Friday, January 10, 2025
National

ഹിമാചൽ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി, ഇഞ്ചോടിഞ്ച് മത്സരം

ഹിമാചൽ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി. വൈകുന്നേരം 5.30 വരെയാണ് പോളിങ്. 68 മണ്ഡലങ്ങളിലായി 7881 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമായതിനാൽ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. ഭരണത്തുടർച്ച ബി.ജെ.പി ലക്ഷ്യമിടുമ്പോൾ ഭരണവിരുദ്ധവികാരം, ബിജെപിയിലെ വിമതനീക്കം എന്നിവ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി ജയ്റാം ഠാകൂറിന്റെ മണ്ഡലമായ സെറാജ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി സ്ഥാനാർഥിയായ ഹരോളി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ മണ്ഡലമായ ഹാമിർപൂർ, ജെ.പി. നഡ്ഡയുടെ തട്ടകമായ ബിലാസ്പൂർ തുടങ്ങിയ ഇടങ്ങളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *