പത്തനംതിട്ട: അടൂരിൽ സ്കാനിങ്ങിനെത്തിയ യുവതിയുടെ ദൃശ്യം പകർത്തിയ റോഡിയോഗ്രഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ ചിതറ മടത്തറ നിതീഷ് ഹൗസിൽ അൻജിത്താണ് (24) അറസ്റ്റിലായത്. സ്കാനിങ് സെന്ററിൽ എംആർഐ സ്കാൻ എടുക്കാൻ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് കേസ്.