പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. എൻജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ-എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്തായാണ് അപകടം. റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
അപകട കാരണം വ്യക്തമല്ല. നിലവിൽ ഒരു പാതയിലൂടെ ട്രെയിൻ വിട്ടു തുടങ്ങിയിട്ടുണ്ട്. അതേസമയം വേണാടും ജനശതാബ്ദിയും അടക്കമുള്ള ട്രെയിനുകൾ വൈകും.