Thursday, January 9, 2025
Wayanad

വയനാട് ജില്ലയില്‍ 557 പേര്‍ക്ക് കൂടി കോവിഡ്

 

വയനാട് ജില്ലയില്‍ ഇന്ന് (11.02.22) 557 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1479 പേര്‍ രോഗമുക്തി നേടി. 17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം പിടിപ്പെട്ടു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 162829 ആയി. 155912 പേര്‍ രോഗമുക്തരായി. നിലവില്‍ 5493 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 5287 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 867 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 626 പേര്‍ ഉള്‍പ്പെടെ ആകെ 5493 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 861 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ 8 ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.

Leave a Reply

Your email address will not be published. Required fields are marked *