ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ഇന്റർസിറ്റി അടക്കം നാല് ട്രെയിനുകൾ റദ്ദാക്കി
ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഇന്റർ സിറ്റി അടക്കം നാല് ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം കണ്ണൂർ ഇന്റർസിറ്റി, നിലമ്പൂർ-കോട്ടയം എക്‌സ്പ്രസ്, പുനലൂർ-ഗുരുവായൂർ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
എറണാകുളം-പൂനെ എക്‌സ്പ്രസ് രാവിലെ 8.15നാണ് പുറപ്പെട്ടത്. രാവിലെ 5.15ന് പുറപ്പെടേണ്ട ട്രെയിനാണിത്. പുലർച്ചെ രണ്ട് മണിയോടെ ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.
കൊല്ലത്തേക്ക് സിമന്റുമായി പോയ ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്. 2, 3, 4, 5 വാഗണുകളാണ് ആലുവ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിന് ചേർന്നുള്ള പാളത്തിൽ വെച്ച് അപകടത്തിൽപ്പെട്ടത്.