Friday, October 18, 2024
Kerala

ഓർഡിനൻസ് ഇറക്കിയാലും സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ അധികാരമുണ്ടെന്ന് ലോകായുക്ത

 

സർക്കാർ ഓർഡിനൻസ് ഇറക്കിയാലും സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ ഇപ്പോഴും തങ്ങൾക്ക് അധികാരമുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. അത് പരിഗണിക്കണോ വേണ്ടയോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർക്ക് സഹായം നൽകിയെന്ന ഹർജിയിൽ വാദം നടക്കുമ്പോഴാണ് ലോകായുക്തയുടെ പരാമർശം

അതേസമയം മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തു. മന്ത്രിസഭ സർക്കാർ ജീവനക്കാർ അല്ല. അതുകൊണ്ട് തന്നെ സർക്കാർ ജീവനക്കാർ ആണെങ്കിൽ മാത്രമേ ലോകായുക്തക്ക് പരിഗണിക്കാനാകൂവെന്നായിരുന്നു സർക്കാരിന്റെ വാദം.

ധനകാര്യത്തെ ബാധിക്കുന്ന വിഷയം മന്ത്രിസഭയിൽ വെക്കുമ്പോൾ ധനമന്ത്രിയുടെ അനുമതി വേണ്ടേയെന്ന് ലോകായുക്ത ചോദിച്ചു. ഈ മൂന്ന് തീരുമാനങ്ങളിലും ധനമന്ത്രിയുടെ തീരുമാനമില്ലല്ലോയെന്നും ലോകായുക്ത ചോദിച്ചു.

Leave a Reply

Your email address will not be published.