കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് തമിഴ്‌നാട്ടിൽ പാളം തെറ്റി; ആളപായമില്ല
കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റി. തമിഴ്‌നാട്ടിലെ ധർമപുരിക്ക് സമീപത്ത് വെച്ചാണ് അപകടം. ആർക്കും പരുക്കില്ല. മൂന്ന് ബോഗികളാണ് പാളത്തിൽ നിന്ന് വേർപെട്ടത്.
രണ്ട് എ സി കോച്ചുകളും ഒരു സ്ലീപ്പർ കോച്ചുമാണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞുവീണ പാറകളിൽ തട്ടിയാണ് അപകടം. ട്രെയിന്റെ വേഗത കുറവായതിനാലാണ് വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത്.