ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജയിച്ചുകയറി; ഭൂരിപക്ഷം 650 വോട്ട്
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് വിജയിച്ചു. 650 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സാവന്തിന്റെ വിജയം. ഇടക്ക് പരാജയപ്പെടുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും അവസാന ലാപ്പിൽ അദ്ദേഹം വിജയം പിടിച്ചെടുക്കുകയായിരുന്നു
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗോവയിൽ ബിജെപിയുടെ ഭരണത്തുടർച്ചയാണ് പ്രകടമാകുന്നത്. 19 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് 12 ഇടങ്ങളിലും ടിഎംസി മൂന്നിടങ്ങളിലും മറ്റ് പാർട്ടികളെല്ലാം ചേർന്ന് ആറിടത്തും മുന്നിട്ട് നിൽക്കുകയാണ്.
ഗോവയിൽ ബിജെപി തന്നെ സർക്കാരുണ്ടാക്കുമെന്ന് പ്രമോദ് സാവന്ത് പ്രതികരിച്ചു. എംജിപിയും സ്വതന്ത്രരും തങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രമോദ് സാവന്ത് അറിയിച്ചു