Wednesday, January 8, 2025
Sports

ഐസിസി വനിതാ ലോകകപ്പ്: ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 62 റൺസിന്റെ തോൽവി

 

ഐസിസി വനിതാ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ന്യൂസിലാൻഡ് ഇന്ത്യയെ 62 റൺസിനാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 46.4 ഓവറിൽ 198 റൺസിന് ഓൾ ഔട്ടായി.

71 റൺസെടുത്ത ഹർമൻ പ്രീത് കൗർ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. ഹർമന് പിന്തുണ നൽകാൻ മറ്റ് ബാറ്റർമാർക്ക് ആർക്കും സാധിച്ചില്ല. 63 പന്തിൽ രണ്ട് സിക്‌സും 6 ഫോറും സഹിതമാണ് ഹർമൻ 71 റൺസ് എടുത്തത്

യാസ്തിക ഭാട്യ 28 റൺസും മിതാലി രാജ് 31 റൺസും സ്‌നേഹ് റാണ 18 റൺസുമെടുത്തു. ജൂലിയൻ ഗോസ്വാമി 15 റൺസിനും മേഘ്‌നാ സിംഗ് 12 റൺസിനും വീണു. കിവീസിന് വേണ്ടി ലീ തഹുഹു, അമീലിയ ഖർ എന്നിവർ മൂന്ന് വീതം വിക്കറ്റുകളും ഹെയ്‌ലി ജെൻസൺ രണ്ടും ജെസ് ഖർ, ഹന്ന റോ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി
 

 

Leave a Reply

Your email address will not be published. Required fields are marked *