ആം ആദ്മി രാജ്യമെങ്ങും അധികാരത്തിലെത്തും; ഭഗത് സിംഗിന്റെ സ്വപ്‌നം പൂർത്തിയാക്കുമെന്നും കെജ്രിവാൾ
പഞ്ചാബിലെ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പങ്കിട്ട് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലേത് വിപ്ലവ വിജയമാണെന്ന് കെജ്രിവാൾ പറഞ്ഞു. ഇങ്ക്വിലാബ് മുദ്രവാക്യം മുഴക്കിയാണ് ജനങ്ങളെ അദ്ദേഹം സംബോധന ചെയ്തത്
ആം ആദ്മി പാർട്ടി ഒരു പാർട്ടിയല്ല. അത് വിപ്ലവമാണ്. രാജ്യം മുഴുവൻ വിപ്ലവത്തിന് ആഹ്വാനം ചെയ്യുകയാണ്. രാജ്യമെങ്ങും ആം ആദ്മി പാർട്ടി അധികാരത്തിലെത്തും. ഭഗത് സിംഗിന്റെ സ്വപ്‌നം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ആം ആദ്മിയെ പോലെ മറ്റൊരു പാർട്ടി ഇന്ന് രാജ്യത്തില്ലെന്നും കെജ്രിവാൾ പറഞ്ഞു
പഞ്ചാബിലെ എതിരാളികളെ തുടച്ചുനീക്കി. കെജ്രിവാൾ ഭീകരവാദിയെന്ന് ചിലർ വിളിച്ചു. എന്നാൽ കെജ്രിവാൾ രാജ്യസ്‌നേഹിയാണെന്ന് ജനം തെളിയിച്ചുവെന്നും കെജ്രിവാൾ ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു. നേരത്തെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിംഗ് മന്നിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തും കെജ്രിവാൾ ആഹ്ലാദം പങ്കിട്ടിരുന്നു.