ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്റർ വഴി ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും അതിനാൽ തന്നെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു
താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതലെടുക്കണം. വീട്ടിലിരുന്ന് ഔദ്യോഗിക ജോലികൾ നിർവഹിക്കുമെന്നും പ്രമോദ് സാവന്ത് അറിയിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. നേരത്തെ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.