Monday, January 6, 2025
National

‘മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്’; ബിജെപി രാജ്യ സ്നേഹികളല്ല, രാജ്യദ്രോഹികൾ; രാഹുൽ ഗാന്ധി

മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ച തുടരുന്നതിനിടെയാണ് രാഹുൽ ​ഗാന്ധി ലോക്സഭയിലെത്തിയത്. തന്റെ അം​ഗത്വം തിരിച്ചുതന്നതിൽ നന്ദിയെന്ന് രാഹുൽ പറഞ്ഞു. മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്.

ഇന്നത്തെ വിഷയം അദാനിയെക്കുറിച്ചല്ലെന്ന് രാഹുൽ ഗാന്ധി. അദാനിയെ പറഞ്ഞാൽ കേന്ദ്ര നേതാവിന് പൊള്ളും. മുമ്പ് പറഞ്ഞത് വസ്‌തുത മാത്രം. കേന്ദ്രം പത്ത് വർഷമായി വേട്ടയാടുന്നുവെന്നും രാഹുൽ പറഞ്ഞു. നരേന്ദ്ര മോദിക്ക് ആഗ്രഹമെങ്കിൽ തന്നെ ജയിലിൽ അടയ്ക്കാം.

കുറച്ച് ദിവസം മുമ്പ് ഞാൻ മണിപ്പൂരിൽ പോയി. പ്രധാനമന്ത്രി ഇതുവരെ പോയില്ല. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി തയ്യാറല്ല. മണിപ്പൂരിനെ സർക്കാർ രണ്ടായി വിഭജിച്ചു. ബിജെപി രാജ്യ സ്നേഹികളല്ല, രാജ്യദ്രോഹികൾ. മണിപ്പൂരെന്താ ഇന്ത്യയിൽ അല്ലേ.മകന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന ഒരമ്മയെ ഞാൻ കണ്ടു, അവരോട് സംസാരിച്ചു. നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോൾ സ്ത്രീകൾ തളർന്നുവീഴുകയാണ്.

ഭാരത് ജോഡോ യാത്ര തുടരും. യാത്രയിൽ നിരവധി പാഠങ്ങൾ പഠിച്ചു. ജനങ്ങളുടെ ക്ലേശം മനസിലായി. ഭാരത് ജോഡോയിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിച്ചു. യാത്ര ആരംഭിച്ചപ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, പ്രതിസന്ധികളിൽ ഏതെങ്കിലും ഒരു ശക്തി എന്റെ സഹായത്തിന് വരും.

ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. മണിപ്പൂരിൽ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരിൽ നിങ്ങൾ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങൾ‌ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങൾ അതിക്രമം നടത്തുമ്പോൾ ഭാരതമെന്ന മാതാവിനെയാണ് നിങ്ങൾ‌ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങൾ. രാജ്യം മുഴുവൻ നിങ്ങൾ കത്തിക്കുകയാണ്. നിങ്ങൾ രാജ്യദ്രോഹികളാണെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ പ്രസം​ഗത്തിനിടെ ഭരണപക്ഷം ബഹളം തുടരുകയായിരുന്നു. ശക്തമായ പ്രതിഷേധത്തിനിടെയാണ് രാഹുൽ പ്രസം​ഗം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *