Monday, January 6, 2025
National

സ്വയംസേവക സംഘവുമായി ഒരു കൂടിക്കാഴ്ചയ്ക്കും തയ്യാറല്ല; തല പോയാലും ആർ.എസ്.എസ് ഓഫീസിൽ പോകില്ല; രാഹുൽ ​ഗാന്ധി

രാഷ്ട്രീയ സ്വയംസേവക സംഘവുമായി ഒരു തരത്തിലുമുള്ള കൂടിക്കാഴ്ചയ്ക്കും തയ്യാറല്ലെന്ന് രാഹുൽ ​ഗാന്ധി.തല പോയാലും ആർ.എസ്.എസ് ഓഫീസിലേക്ക് പോകില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. പഞ്ചാബിൽ ഭാരത് ജോഡോ യാത്ര തുടരുന്നതിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.

വരുൺ ​ഗാന്ധിയുടെ ആശയവുമായി ഒത്തുപോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.ആർ.എസ്.എസ് പ്രത്യയശാസ്ത്രം വരുൺ അംഗീകരിച്ചിട്ടുണ്ടെന്നും അതൊരിക്കലും തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.

വരുണിനെ കാണാനും കെട്ടിപ്പിടിക്കാനും സാധിക്കും. എന്നാൽ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോട് പൊരുത്തപ്പെടാനാവില്ലെന്ന് രാഹുൽ പറഞ്ഞു. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കാനാണ് കോൺ​ഗ്രസ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *