24 മണിക്കൂറിനിടെ 4.03 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4092 പേർ മരിച്ചു
രാജ്യത്ത് ഇന്നും കൊവിഡ് രോഗികളുടെ പ്രതിദിന വർധനവ് നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,03,738 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4092 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു
തുടർച്ചയായ നാലാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് നാല് ലക്ഷം പിന്നിടുന്നത്. 3,86,444 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 37,36,648 പേരാണ് ചികിത്സയിൽ കഴിയുന്നത്
രാജ്യത്ത് ഇതുവരെ 2,22,96,414 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,242,362 പേർ കൊവിഡ് ബാധിച്ച് മരിച്ചു.