വൃഷ്ടിപ്രദേശത്ത് കനത്ത മഴ: വയനാട് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു
വയനാട്ടിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഡാം തുറന്നത്. മഴ കൂടുതൽ ശക്തമായാൽ വെള്ളം കൂടുതൽ തുറന്നുവിടേണ്ടി വരും. പരിസരവാസികളെ ഈ ഘട്ടത്തിൽ ഒഴിപ്പിച്ചേക്കും. മൂന്ന് ഷട്ടറും തുറന്ന് സെക്കൻഡിൽ നാല് മുതൽ ആറ് ഘനമീറ്റർ വരെ വെള്ളമാണ് പുറത്തേക്ക് ഒഴിക്കുന്നത്.