24 മണിക്കൂറിനിടെ 3.52 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2812 പേർ കൂടി മരിച്ചു
രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,73,13,163 ആയി.
2812 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,95,123 ആയി. നിലവിൽ 28,13,658 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
2,19,272 പേർ ഇന്നലെ രോഗമുക്തരായി. 1,43,04,382 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. പുതിയ കേസുകളിൽ പകുതിയിലേറെയും മഹാരാഷ്ട്ര, കേരളം, തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ ഇന്നലെ 66,191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.