പോലീസ് പാസിനായി വൻ തിരക്ക്; സൈറ്റിൽ സാങ്കേതിക തടസ്സം
സംസ്ഥാനത്ത് ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പുറത്തിറങ്ങുന്നതിനുള്ള പോലീസ് പാസിനായി വൻ തിരക്ക്. ആളുകൾ തിക്കിത്തിരക്കി കയറിയതോടെ പാസ് അനുവദിക്കാനായി തയ്യാറാക്കിയ സൈറ്റ് പണി മുടക്കിയിരുന്നു. പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്ന് സൈബർ ഡോം പറയുന്നുണ്ടെങ്കിലും സൈറ്റിൽ ഇപ്പോഴും തടസ്സം നേരിടുന്നുണ്ട്
ഒരേ സമയം 5000 പേർക്ക് അപേക്ഷ സമർപ്പിക്കാവുന്ന വിധത്തിലാണ് സൈറ്റ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ആവശ്യക്കാരേറിയതോടെയാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഒരേ സമയം പതിനായിരത്തിലേറെ പേരാണ് അപേക്ഷയുമായി എത്തുന്നത്.