കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്: 24 മണിക്കൂറിനിടെ 16,738 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,738 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് പ്രതിദിന വർധനവ് 15,000 കടക്കുന്നത്.
ഇതോടെ 1.10 കോടി പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1.07 കോടിയാളുകൾ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 138 പേർ മരിച്ചു. 1,51,708 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
1.56 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1.26 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു