Saturday, October 19, 2024
National

ഡൽഹിയിലെ മേയര്‍ തെരഞ്ഞെടുപ്പ് കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണം; ആം ആദ്മി സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതിയിൽ

ഡൽഹിയിലെ മേയര്‍ തെരഞ്ഞെടുപ്പ് കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും . മേയര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് ഹർജിയിലെ എ.എ.പി ആരോപണം. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മേയറെ തെരഞ്ഞെടുക്കാതെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സഭ കഴിഞ്ഞ ദിവസവും പിരിഞ്ഞത്.

ബി.ജെ.പിയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ എ.എ.പി അധികാരത്തിലെത്തിയത്. 250 വാര്‍ഡുകളില്‍ 134 ഇടത്ത് എ.എ.പി വിജയിച്ചു. ബി.ജെ.പി 104 സീറ്റുകളിലാണ് വിജയിച്ചത്. ഡിസംബർ 4ന് നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം തവണയും നടപടിക്രമങ്ങൾ തടസപ്പെട്ടതിനാല്‍ പുതിയ മേയറെ ഇതുവരെ തെരഞ്ഞെടുക്കാനായില്ല.

ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേന നാമനിര്‍ദേശം ചെയ്ത 10 പേരെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് മേയര്‍ തെരഞ്ഞെടുപ്പ് തടസപ്പെടുത്തിയത്.

Leave a Reply

Your email address will not be published.