Saturday, October 19, 2024
Kerala

കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ്; തൃപ്പൂണ്ണിത്തുറയിലെ ദമ്പതികളെ ചോദ്യം ചെയ്‌തേക്കും, കുഞ്ഞിനെ അനാഥയായി പ്രഖ്യാപിക്കാൻ നീക്കം

കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികളെ ഇന്ന് ചോദ്യം ചെയ്‌തേക്കും. കുഞ്ഞിനെ അനാഥയായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാം ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനിച്ചു. വ്യാജരേഖ ചമക്കൽ അതിനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളിൽ ആണ് അന്വേഷണം ഉണ്ടാകുക. കുട്ടിയെ കടത്തിക്കൊണ്ടു പോയതാണോ എന്നതടക്കം ശിശു സംരക്ഷണ സമിതിയുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും.

ഇതിനിടെ ജനന സർട്ടിഫിക്കറ്റ് തിരുത്താനായി ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മുഖ്യപ്രതിയുമായ അനിൽകുമാർ നേരിട്ടെത്തിയതായി കണ്ടെത്തി. ഒക്ടോബർ 26 ന് മറ്റൊരാളുമായി അനിൽകുമാർ മെഡിക്കൽ കോളജ് റെക്കോർഡ് വിഭാഗത്തിൽ എത്തിയെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച് മെഡിക്കൽ റെക്കോർഡ് വിഭാഗം സൂപ്രണ്ട് റിപ്പോർട്ട് കൈമാറി. അപേക്ഷ പരിഗണിക്കാത്തതിനാൽ മടങ്ങിയെന്ന് റെക്കോർഡ് വിഭാഗം സൂപ്രണ്ട് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ആശുപത്രി വിഭാഗം സൂപ്രണ്ട് ഗണേഷ് മോഹന് കൈമാറി. മതാപിതാക്കളുടെ പേരും മേൽവിലാസവും മാറ്റാനായിരുന്നു അനിൽകുമാർ ശ്രമം നടത്തിയത്. യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ അനിൽകുമാർ ആദ്യം ശ്രമം നടത്തിയെന്നും കണ്ടെത്തൽ.

അതിനിടെ കളമശേരി മെഡിക്കൽ കോളജിൽ നിന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മുഖ്യപ്രതിയുമായ അനിൽകുമാറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published.