മഹാരാഷ്ട്രയിലെ ആശുപത്രിയിൽ തീപിടിത്തം; പത്ത് പേർ മരിച്ചു
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ സിവിൽ ഹോസ്പിറ്റലിലുണ്ടായ തീപിടിത്തത്തിൽ പത്ത് പേർ മരിച്ചു. കൊവിഡ് തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെയാണ് അപകടം. മരിച്ചവരെല്ലാം കൊവിഡ് രോഗികളാണ്
അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പതിനേഴ് പേരാണ് ഐസിയുവിലുണ്ടായത്. ബാക്കിയുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി അഹമ്മദ്‌നഗർ കലക്ടർ ഡോ. രാജേന്ദ്ര ഭോസ്ലെ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത്.