മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം.13 കോവിഡ് രോഗികൾ മരിച്ചു
മഹാരാഷ്ട്രയിലെ വസായിയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ 13 കോവിഡ് രോഗികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ വസായിലുള്ള വിജയ് വല്ലഭ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലിരിക്കുന്ന രോഗികളാണ് മരിച്ചത്.
ഐസിയുവിലെ എസി യൂനിറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് നിഗമനം. ചികിത്സയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 17 കോവിഡ് രോഗികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് അപകടം. ഇന്നലെയും 67,000ത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം.