അമ്മ അറിയാതെ ദത്ത് നല്‍കല്‍: കൃത്യമായ അന്വേഷണം നടക്കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. വിഷയം കൈകാര്യം ചെയ്തതില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതു സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട്് ഒരാഴ്ചക്കകം ലഭിക്കും. കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നിട്ടുണ്ടോ, നടപടി വേണോ എന്നതുള്‍പ്പെടെ റിപോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.