ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 18 പേർ മരിച്ചു
ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 രോഗികൾ മരിച്ചു. ബറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം
പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചികിത്സയിലുണ്ടായിരുന്ന അമ്പതോളം പേരെ രക്ഷപ്പെടുത്തി. കൊവിഡ് വാർഡിലുണ്ടായിരുന്ന രോഗികളാണ് പൊള്ളലേറ്റും ശ്വാസം മുട്ടിയും മരിച്ചത്. മരണസംഖ്യ ഇനിയുമുയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ
നാല് നിലയുള്ള ആശുപത്രിയുടെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഒരു മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും 18 പേർ മരിച്ചിരുന്നു.