Thursday, October 17, 2024
National

6 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കുഴൽക്കിണറിൽ തള്ളി; രണ്ട് പേർ അറസ്റ്റിൽ

6 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ. ഉത്തർ പ്രദേശിലാണ് സംഭവം. വീടിനു പുറത്ത് കളിച്ചുകൊണ്ട് നിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കുഴൽക്കിണറിൽ തള്ളുകയായിരുന്നു.

തിങ്കളാഴ്ചയാണ് കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ, ചൊവ്വാഴ്ച രാവിലെ ആളുകൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്നാണ് പ്രതികളായ പ്രദീപ്, റയീസ് എന്നയാളെ പൊലീസ് പിടികൂടിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചു.

 

Leave a Reply

Your email address will not be published.