നാലു വയസുകാരനെ ക്രൂരമായി മർദിച്ച അമ്മയും, അമ്മയുടെ സുഹൃത്തും അറസ്റ്റിൽ
നാലു വയസുകാരനെ ക്രൂരമായി മർദിച്ച അമ്മയും, അമ്മയുടെ സുഹൃത്തും അറസ്റ്റിൽ. അട്ടപ്പാടിയിലെ ആദിവാസി ബാലനാണ് മർദനമേറ്റത്.
കുട്ടിയുടെ അമ്മയെയും അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്റ്റ്. കുട്ടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ.