വിഷ ഉറുമ്പുകളെക്കൊണ്ട് പൊറുതുമുട്ടി ഒഡീഷയിലെ പുരി; നാടുവിട്ട് ജനം
വിഷ ഉറുമ്പുകളെക്കൊണ്ട് പൊറുതിമുട്ടി ഒഡീഷയിലെ പുരി ജില്ല. ജില്ലയിലെ ബ്രഹ്മൻസാഹി ഗ്രാമത്തിൽ ലക്ഷക്കണക്കിന് വിഷ ഉറുമ്പുകളാണ് അതിക്രമിച്ച് കയറിയിരിക്കുന്നത്. ഉറുമ്പിൻ്റെ ശല്യത്തിൽ വലഞ്ഞ ചിലർ സ്ഥലം വിട്ട് പോവുകയും ചെയ്തു. പ്രളയ ജയം ഇറങ്ങിയതിനു പിന്നാലെയാണ് ഉറുമ്പുകൾ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഒഡീഷ കാർഷിക സാങ്കേതിക സർവകലാശാലയും ജില്ലാ ഭരണകൂടവും ചേർന്ന് അന്വേഷണം ആരംഭിച്ചു.
വീടുകൾ, റോഡുകൾ, പാടങ്ങൾ, മരങ്ങൾ തുടങ്ങി ഗ്രാമത്തിൻ്റെ മുക്കിലും മൂലയിലും ഉറുമ്പുകളാണ്. ഉറുമ്പിൻ്റെ കടിയേറ്റ പലർക്കും ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നുണ്ട്. വളർത്തുമൃഗങ്ങളും ഉറുമ്പിൻ്റെ ആക്രമണത്തിൽ ഉൾപ്പെടുന്നുണ്ട്. എവിടെപ്പോയാലും ഉറുമ്പുനാശിനി കൂടെ കൊണ്ടുനടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഉറുമ്പുനാശിനി കൊണ്ട് വൃത്തം വരച്ച് അതിനുള്ളിലാണ് ആളുകൾ കഴിയുന്നത്.