Sunday, January 5, 2025
World

എട്ട് വയസുകാരനെ മുതല വിഴുങ്ങി; മുതലയുടെ വയറുകീറി മൃതദേഹം പുറത്തെടുത്തു

ഇന്തോനേഷ്യയിലെ കിഴക്കന്‍ കാലിമന്തന്‍ പ്രവിശ്യയില്‍ ബോര്‍ണിയോ ദ്വീപിലെ നദിയില്‍ നീന്തുന്നതിനിടെ എട്ട് വയസുകാരനെ മുതല വിഴുങ്ങി. ബുധനാഴ്ചയാണ് ഈ ദാരുണമായ സംഭവം നടന്നത്. ദിമാസ് മുല്‍ക്കന്‍ സപുത്ര എന്ന എട്ടു വയസുകാരനാണ് സഹോദരനൊപ്പം വീടിനടുത്തുള്ള നദിയില്‍ നീന്തിക്കളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കുട്ടിയെ മുതല വിഴുങ്ങുന്നത് കണ്ട് വീടിന് സമീപത്തുണ്ടായിരുന്ന കുട്ടിയുടെ പിതാവ് ഓടിയെത്തിയെങ്കിലും അതിന് മുമ്പ് തന്നെ മുതല രക്ഷപ്പെട്ടിരുന്നു. മുതലയെ പിന്തുടര്‍ന്ന് മകനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് വ്യാഴാഴ്ച മുതലയെ പിടികൂടുകയായിരുന്നു. 19 അടിയോളം നീളമുള്ള മുതലയുടെ വയറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

അതേസമയം, ഈ നദിയില്‍ മുതലശല്യം രൂക്ഷമാണെന്നും കുളിക്കാനും കുടിക്കാനുമെല്ലാം ഈ നദിയില്‍ നിന്നാണ് വെള്ളമെടുക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *