കാർ കുതിച്ചെത്തി, നിർത്തിയിട്ട ആംബുലൻസിനെയും മൂന്നു കാറുകളെയും ഇടിച്ചു തെറിപ്പിച്ചു, 5 മരണം
മുംബൈയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. മുംബൈയിലെ ബാന്ദ്ര വര്‍ളി സീ ലിങ്ക് റോഡില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.നാലു കാറും ഒരു ആംബുലന്‍സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
നേരത്തെയുണ്ടായ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ആംബുലന്‍സും കാറുകളും. ഇതിലേക്ക് അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.