പാക്കിസ്ഥാനിലെ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 50 ആയി
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ ട്രെയിനിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപത് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ട്രെയിനിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു
ഘോട്കി ജില്ലയിലെ ധാർകി നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്. മില്ലന്റ് എക്‌സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. സയ്യിദ് എക്‌സ്പ്രസ് ഇതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ സ്ത്രീകളും റെയിൽവേ ജീവനക്കാരും ഉൾപ്പെടുന്നു.