ആലപ്പുഴയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; ഏഴു വയസുകാരിയുള്‍പ്പെടെ മരണം രണ്ടായി
ആലപ്പുഴ പുറക്കാട് പുന്തലയില്‍ നിയന്ത്രണം വിട്ട കാറിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. അപടത്തില്‍ ഏഴു വയസുകാരി ആദ്യം മരിച്ചിരുന്നു. നൂറനാട് മാമൂട് ജലീലിന്റെ മകള്‍ നസ്രിയ ആണ് മരിച്ചത്. ഇതിന് പിന്നാലെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നസ്രിയുടെ ബന്ധു മിനിയും മരിക്കുകയായിരുന്നു
സംഭവത്തില്‍ ഒരു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കടല്‍ കണ്ടശേഷം റോഡ് മുറിച്ചു കടക്കുന്നതിനായി റോഡരികില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത്. പരുക്കേറ്റവര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍.